പനി പിടിച്ചിരിക്കുന്നത് കാരണം എഴുതാന്‍ ഇരിക്കുമ്പോഴേ പനിയാണ് മനസ്സില്‍ എത്തുക. ഇന്നത്തെ സ്ഥിതിയും വ്യത്യസ്തമല്ല.
സാധാരണ പനി പിടിച്ചുകഴിഞ്ഞാല്‍ ഏറ്റവും പ്രയാസം അനുഭവപ്പെടുക ശരിയായി ഉറങ്ങാനാണ്. എങ്ങനെയെങ്കിലും ഒന്ന് ഉറങ്ങിയിട്ട് ഇടയ്ക്കൊന്ന് എണീറ്റ് പോയാലോ, പിന്നത്തെ അവസ്ഥ മഹാകഷ്ടം തന്നെ.
എന്നാല്‍, ഇത്തവണത്തെ പനി അതിലും കുറച്ച് വെറൈറ്റിയുമായിട്ടാണ് എത്തിയത്. പകലും രാത്രിയും എന്ന വ്യത്യാസമില്ലാതെ നന്നായി ഉറങ്ങാന്‍ പറ്റുന്നുണ്ട്. പക്ഷേ, ഹൈലൈറ്റ് അതല്ല. മൂന്ന്‍ മണിക്കൂറില്‍ അധികം ഒറ്റയടിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല. എന്നാല്‍, തിരികെ ഉറക്കത്തിലേയ്ക്ക് പോകാന്‍ യാതൊരു വിധ പ്രശ്നവും അനുഭവപ്പെടുന്നുമില്ല. എന്താല്ലേ!
ഇതിനിടയ്ക്ക് കിടിലന്‍ സ്വപ്നങ്ങളുമുണ്ട്. എന്താണ് സ്വപ്നം കണ്ടതെന്ന് ചോദിക്കരുത്. ഓര്‍മയില്ല. ബോധാമുള്ളപ്പോ പറയുന്നതോ ചെയ്യുന്നതോ പോലും ശരിയായി ഓര്‍ത്തുവെയ്ക്കാന്‍ പറ്റുന്നില്ല. അപ്പോഴാണ് സ്വപ്‌നങ്ങള്‍!
പക്ഷേ, ഒരു കാര്യം മാത്രം അറിയാം. എല്ലാം കിടു സ്വപ്നങ്ങള്‍ ആയിരുന്നു. എല്ലാ സ്വപ്നങ്ങള്‍ക്കും ഒരു കോമണ്‍ തീം ഉണ്ടായിരുന്നു. ഒരു പ്രത്യേക ടാസ്ക് പൂര്‍ത്തിയാക്കുക എന്നതുപോലെ. ഞാന്‍ തന്നെയായിരുന്നു നായകന്‍ എന്ന് പ്രത്യേകം പറയേണ്ടല്ലോ.
ഓരോ ഭാഗവും തീരുമ്പോള്‍ ആണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് എണീക്കുക. വീണ്ടും കിടക്കുമ്പോള്‍ അടുത്ത ഭാഗം തുടങ്ങും. നാലമാത്തെ ഭാഗം മാത്രം എനിക്കങ്ങോട്ട് ബോധിച്ചില്ല. തുടര്‍സിനിമകള്‍ ഉണ്ടാവുന്ന ഒരു ഫിലിം സീരിസ് ആണ് എന്‍റെ സ്വപ്നമെന്നും അത് ബോര്‍ ആയിത്തുടങ്ങിയെന്നും എനിക്ക് തോന്നിയതും ഇതേ നാലാം ഭാഗത്താണ്.
അതുകൊണ്ട് നാലാമത്തെ ഭാഗത്തിന് ശേഷം അല്‍പ്പം സമയമെടുത്തിട്ടാണ് ഞാന്‍ കിടന്നത്. നേരത്തെ പ്ലാന്‍ ചെയ്തു കണ്ടതുകൊണ്ടാവും അഞ്ചാമത്തെ ഭാഗം തകര്‍ത്തടുക്കി. ഇത്രേം നല്ല സ്വപ്നം ഞാന്‍ എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുണ്ടാവില്ല.
ഇപ്പോഴും എന്നെ കുഴക്കുന്ന പ്രശ്നം ഇതൊന്നുമല്ല. ഇത്രയുമൊക്കെ ഡീറ്റെയില്‍സ് ഓര്‍ത്തിരിക്കാമെങ്കില്‍ എന്തുകൊണ്ട് ആ സ്വപ്നം കൂടി ഓര്‍ത്തിരുന്നുകൂടാ???
ചിലപ്പോ നല്ലതിനാവും. ചിലപ്പോ ഒരേ സ്വപ്നം തന്നെയാവും ഞാന്‍ പിന്നെയും പിന്നെയും കാണുന്നത്. അത് ഓര്‍മയില്‍ നില്‍ക്കാത്തത് കൊണ്ട് ആവര്‍ത്തനവിരസത ഒഴിവാകുമല്ലോ.
വാല്‍ക്കഷ്ണം : ഞാന്‍ ഇതിങ്ങനെ പനിയെപ്പറ്റി എഴുതിയെഴുതി ഒടുക്കം ബ്ലോഗിന്‍റെ പേര് "എന്‍റെ പനിക്കഥകള്‍" എന്നാക്കേണ്ടി വരുമോ എന്തോ!!!

No comments:
Post a Comment